ആലപ്പുഴ : ഹെൽമെറ്റ് ധരിക്കാൻ നിർദ്ദേശിച്ച എസ്‌ഐക്കെതിരെ ഭീഷണിയുമായി സിപിഎം നേതാവ്. ചേരാവള്ളി എൽസി അംഗം അഷ്‌കർ നമ്പലശേരിയാണ് കായംകുളം എസ്‌ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
എസ്‌ഐയോട് കയർത്തുകൊണ്ട് ” തല്ലണോ.. തല്ലണോ, എങ്കിൽ തല്ലി നോക്ക്” എന്നാണ് ഇയാൾ പറഞ്ഞത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അഷ്‌കറിനെ എസ്‌ഐ തടഞ്ഞത്. ഇതോടെ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ നേതാവ്, ഉദ്യോഗസ്ഥനെതിരെ പോസ്റ്റിട്ടു. മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അഷ്‌കർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.












