ഭോപ്പാൽ : മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനുമായി പറന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറ് മൂലം താഴെയിറക്കി. ധാർ ജില്ലയിലെ മാൻവാർ ടൗണിലാണ് ഹെലികോപ്റ്റർ തിരിച്ചിറക്കിയത്. പറന്നുയർന്ന് മിനിറ്റുകൾക്കകം തകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
മാൻവാറിൽ നിന്ന് ധാറിലേക്ക് പോകുന്നതിനിടെയാണ് തടസ്സമുണ്ടായത്. ഇതോടെ മാൻവാറിലേക്ക് തിരികെ എത്തുകയായിരുന്നുവെന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ധീരജ് ബാബർ പറഞ്ഞു.
തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം ധാറിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്.
Discussion about this post