ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ടിനിടെ അപകടം. പ്രസിദ്ധ പോത്ത് പരിശീലകൻ അരവിന്ദരാജ് കാളയുടെ കുത്തേറ്റ് മരിച്ചു. മധുരയിലെ പാലമേട്ടിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം നടന്ന ജെല്ലിക്കെട്ടിനിടെയാണ് അരവിന്ദരാജിന് കാളയുടെ കുത്തേറ്റത്. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
മധുരയിലെ അവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിനിടെ കഴിഞ്ഞ ദിവസം കാളയുടെ കുത്തേറ്റ് 19 പേർക്ക് പരിക്കു പറ്റിയിരുന്നു. സാരമായി പരിക്കേറ്റവർ മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ജെല്ലിക്കെട്ടിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും മൃഗസംരക്ഷണ പ്രവർത്തകരും സർക്കാരിനോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.
Discussion about this post