ഇസ്ലാമാബാദ്: സഹതാരത്തിന്റെ കാമുകിയെ ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. യുവതിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ബാബർ അസമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തായി.
യുവതിയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്ന പാക് ക്യാപ്റ്റൻ തനിക്ക് വഴങ്ങിയാൽ കാമുകന് ടീമിൽ തുടരാമെന്നും മികച്ച സ്ഥാനം ലഭിക്കുമെന്നും വാഗ്ദാനം നൽകി.
താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ കാമുകൻ ടീമിൽ നിന്ന് പുറത്താവാതെ മറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ മറ്റൊന്നും സംഭവിക്കുമ്പോൾ ബാബർ അസം പറയുന്നു.
അതേസമയം വീഡിയോയിൽ ഉള്ളത് ബാബർ അസം അല്ലെന്നും, വ്യാജ വീഡിയോ ആണെന്നുമാണ് ബാബിനോട് അടുത്ത വൃത്തങ്ങളുടെ വാദം.
ഇതിനുമുമ്പും വിവാദങ്ങളിൽപ്പെട്ടയാളാണ് പാക് ക്യാപ്റ്റൻ. വർഷങ്ങൾക്ക് മുമ്പ് ഹാമിസ മുഖ്താർ എന്ന യുവതി, ബാബർ അസം തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post