ബീജിംഗ്: ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ ജനസംഖ്യ കുറഞ്ഞ് വരുന്നതായി റിപ്പോർട്ട്. അറുപത് വർഷത്തിനിടെ ആദ്യമായി ചൈനയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവുണ്ടായെന്നാണ് രേഖകൾ പറയുന്നത്. നിലവിൽ 1.4 ബില്യണാണ് ചൈനയിലെ ജനസംഖ്യ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ അടക്കം ഇത് ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
2022 അവസാനം ചൈനയിലെ ദേശീയ ജനസംഖ്യ 1411.75 മില്യൺ ആണ്. 2021നെ അപേക്ഷിച്ച് .85 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് ബീജിംഗിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു വർഷം കൊണ്ട് ജനസംഖ്യയിൽ ഇത്രയധികം കുറവ് വന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
1960ലും ചൈനയിൽ സമാന സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് ഇതിൽ മാറ്റമുണ്ടായി. ജനസംഖ്യയിൽ വർധനവ് ഉണ്ടായി. തുടർന്നാണ് 1980കളിൽ ഒറ്റ കുട്ടി എന്ന നിയമം നടപ്പാക്കുന്നത്. പിന്നീട് ഈ നിയമം എടുത്ത് മാറ്റി. 2021ൽ മൂന്ന് കുട്ടികൾക്ക് വരെ അനുമതി നൽകി. എന്നാൽ ജനസംഖ്യയിലെ ഇടിവ് മാറ്റുന്നതിൽ ഈ ഇളവുകൾ പ്രായോഗികമായില്ലെന്നാണ് സൂചനയെന്നും കണക്കുകൾ പറയുന്നു.
Discussion about this post