ന്യൂഡൽഹി: ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16 നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 നും തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 2നാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ മൂന്ന് സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലുമായി 62 .8 ലക്ഷം വോട്ടർമാരാണ് ഉള്ളത്. 9 ,125 പോളിങ് സ്റേഷനുകളാകും ക്രമീകരിക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മൂന്ന് സംസ്ഥാനങ്ങളിലെയും മുന്നൊരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
മൂന്ന് സംസ്ഥാനങ്ങൾക്ക് പുറമെ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചു. കൊലപാതക ശ്രമം തെളിഞ്ഞതിനെ തുടർന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരി 27 നാണ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ്.
Discussion about this post