കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജോതാവ് അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാർത്ഥി. കോളേജ് യൂണിയൻ പരിപാടിയ്ക്കിടെയാണ് ഉദ്ഘാടന വേദിയിൽ വച്ച് നടിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത്.
നടിയ്ക്ക് പൂവ് നൽകാനായിട്ടാണ് വിദ്യാർത്ഥി സ്റ്റേജിൽ കയറിയത്. യുവാവ് കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചതിന് പിന്നാലെ തോളിൽ കൈയ്യിടാൻ ശ്രമിച്ചു. ഇതേ തുടർന്ന് അപർണ വെട്ടിച്ച് മാറുന്നതും ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നുമുണ്ട്.
നടിയുടെ മുഖഭാവം മാറിയത് കണ്ട സംഘാടകരിലൊരാൾ ഉടൻ തന്നെ മാപ്പ് പറയുകയും ചെയ്തു. പിന്നാലെ യുവാവ് താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിക്കുന്നത് വീഡിയോയിൽ കാണാം.












