കൊച്ചി: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ, സിപിഎം എം പി ജോൺ ബ്രിട്ടാസിനെതിരെ ട്രോളുമായി നടൻ ഹരീഷ് പേരടി. വിവാദ വിഷയത്തിൽ ഇടത് അനുഭാവിയായ നടൻ പ്രകാശ് രാജിന് മുന്നിൽ ഉത്തരം മുട്ടിയ ബ്രിട്ടാസിനെ കൺകെട്ട് സിനിമയിൽ മാമുക്കോയ അവതരിപ്പിച്ച ഭീരുവായ ചട്ടമ്പി കീലേരി അച്ചുവിനോടാണ് പേരടി താരതമ്യം ചെയ്യുന്നത്.
കേരള സാഹിത്യോത്സവ വേദിയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരം ചർച്ചയായപ്പോൾ, തങ്ങൾ ജാതി വിവേചനത്തിനും അനാവശ്യ നിയന്ത്രണങ്ങൾക്കും എതിരാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. അപ്പോൾ, നിങ്ങളല്ലേ പാർലമെന്റ് അംഗം, വിഷയത്തിൽ നിങ്ങൾ എന്ത് ചെയ്തു എന്ന് പ്രകാശ് രാജ് ബ്രിട്ടാസിനോട് ചോദിച്ചു. ഈ സമയം ബ്രിട്ടാസ് നിന്ന് പരുങ്ങുകയും, ‘താത്വികമായ അവലോകനം‘ ലൈനിൽ സംസാരിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ, സദസ്സിൽ നിന്നും കൂവലും ബഹളവും ഉയർന്നു. ഇതോടെ അടവ് മാറ്റിയ ബ്രിട്ടാസ്, പ്രകാശ് രാജിനെ ആലിംഗനം ചെയ്ത് വിവാദം അവസാനിപ്പിക്കുകയായിരുന്നു.
ഈ രംഗത്തെയാണ്, കൺകെട്ട് സിനിമയിലെ മാമുക്കോയ അവതരിപ്പിച്ച കൾട്ട് കോമഡി കഥാപാത്രം കീലോരി അച്ചുവിന്റെ നയത്തോട് ഹരീഷ് പേരടി ഉപമിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു, പേരടിയുടെ പരിഹാസം.
Discussion about this post