കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത്. മലദ്വാരത്തിൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 46 ലക്ഷം വിലമതിയ്ക്കുന്ന സ്വർണമാണ് പിടികൂടിയത്.
ദുബായിൽ നിന്നും വന്ന മലപ്പുറം സ്വദേശി മസൂദാണ് 906 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചത്.












