പാലക്കാട്: മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് ബന്ധുവായ പതിനേഴുകാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി അറസ്റ്റിൽ. ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസാണ് (25) പിടിയിലായത്. പാലക്കാട് അഴിക്കലപ്പറമ്പിൽ സുഹൃത്തായ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സ്കൂട്ടറിൽ വന്ന പ്രതി, വീട്ടിലേക്കുള്ള വഴിയിൽ വെച്ച് പെൺകുട്ടിയെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ഫോൺ നമ്പർ പെൺകുട്ടി ബ്ലോക്ക് ചെയ്തതിലുള്ള പ്രതികാരമാണ് ഇതെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടത്തെ കൈയിലും തോളിലും കഴുത്തിലും തലയിലുമാണ് പെൺകുട്ടിക്ക് വെട്ടേറ്റിരിക്കുന്നത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post