ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളിന് നേരെ അതിക്രമം. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ ഇറങ്ങിയപ്പോഴാണ് ദുരനുഠഭവം ഉണ്ടായത്. പുലർച്ചെ മൂന്നേകാലോടെയാണ് സംഭവം. കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്നയാളാണ് അതിക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നതായാണ് റിപ്പോർട്ട്.
എയിംസ് ആശുപത്രിയ്ക്ക് സമീപത്ത് നിൽക്കവേ തന്നോട് പ്രതി കാറിൽ കയറാൻ നിർബന്ധിച്ചു. ഇയാളെ പിടികൂടാനായി ഡ്രൈവിംഗ് സീറ്റിനുള്ളിലേക്ക് കൈയ്യിടുകയായിരുന്നു. ഈ സമയത്ത് ഇയാൾ വിൻഡോ ഗ്ലാസ് ഉയർത്തി കാർ മുന്നോട്ട് എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. 15 മീറ്ററോളം സ്വാതിയെ റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് വാഹനം നിർത്തിയത്.
ഡൽഹിയിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിൽ കുറിച്ചു. അൽപ്പം വൈകിയിരുന്നെങ്കിൽ മറ്റൊരു അഞ്ജലി ആയേനെ എന്ന് അവർ നടുക്കം രേഖപ്പെടുത്തി.
Discussion about this post