കോഴിക്കോട്: പുരസ്ക്കാരങ്ങള്‍ തിരികെ നല്‍കുന്നതും, അക്കാദമി സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചതും വിമര്‍ശിച്ച എഴുത്തുകാരന് ടിപി രാജീവിനെ സംഘപരിവാറാക്കി എഴുച്ചുകാരന് സച്ചിദാനന്ദന്. നികുതി അടക്കുന്നവരുടെ നീതി എന്ന തലക്കെട്ടില്‍ രാജീവന് എഴുതിയ ലേഖനത്തിന് മറുപടിയായാണ് ഒരു പ്രമുഖ ആഴ്ചപതിപ്പില്‍ സച്ചിദാനന്ദന്റെ വിമര്‍ശനം. ലോകത്ത് എന്ത് അനീതി നടന്നാലും വിരല്‍ പോലും അനക്കാതെ ഗ്യാലറിയില്‍ നിന്ന് കാഴ്ച കാണുകയും, അപവാദ വ്യവസായത്തുില് ഏര്‍പ്പെടുകയും ചെയ്യുന്ന സൂത്രശാലികള്‍ എന്നാണ് ടിപി രാജീവിനെ സച്ചിദാനന്ദന് വിമര്‍ശിക്കുന്നത്.
രാജീവന് ഒരാള്‍ അല്ല, അത്തരം ദോഷൈകദൃക്കുകളുടെ ഒരു വംശത്തിന്റെ പ്രതിനിധി ആണ്. ഇന്ന് രാവിലെ ഫേസ്ബുക്കില്‍ വന്ന് തെറി വിളിച്ച സംഘിയുടെ മനോനിലയിലും ധൈഷണിക നിലവാരത്തിലും ഒട്ടിം മീതയല്ല രാജീവന്റെ നിലവാരവും, ഇത്തരം എഴുത്ത് സന്തോഷിപ്പിക്കുന്നതും സംഘികളെ തന്നെ…’ എന്നിങ്ങനെയാണ് ടിപി രാജീവിനെതിരെയുള്ള ,ച്ചിദാനന്ദന്റെ ലേഖനം.
മനുഷ്യരുടെ ഒരു കാര്യത്തിനും വേണ്ടി വാ തുറന്നിട്ടില്ലാത്ത തന്റെ ചപ്പടാച്ചികള്‍ കൊണ്ട് എന്നെയും, സാറാ ജോസഫിനയും തമ്മില്‍ അകറ്റി സംഘികളെ സഹായിക്കാം എന്നാണ് രാജീവിന്റെ വ്യാമോഹം. എങ്കില്‍ ക്ഷമിക്കണം അത് നടക്കാന്‍ പ്രയാസമാണ്.-എന്നും സച്ചിദാനന്ദന് പറയുന്നു.
അക്കാദമി പുരസ്ക്കാരം തിരിച്ച്് നല്‍കുന്നതിനെതിരെയും മറ്റും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് സുഗതകുമാരി, എംടി വാസുദേവന്‍ നായര്‍, പി വത്സല, യുഎ ഖാദന്‍ തുടങ്ങി നിരവധി എഴുത്തുകാര്‍ പുരസ്ക്കാരം തിരിച്ച് നല്‍കുന്നതിനെതിരെ രംഗത്തെത്തി. പുരസ്ക്കാരം തിരിച്ച് നല്‍കുന്നതും, അക്കാദമി സ്ഥാനമാനങ്ങള്‍ രാജിവെക്കുന്നതും പബ്ലിസിറ്റി സ്റ്റണ്ടെന്ന വിമര്‍ശനമാണ് പി രാജീവിനെ പോലുള്ള എഴുത്തുകാര്‍ ആരോപിക്കുന്നത്.
Discussion about this post