റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹ നിശ്ചയത്തിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ തരംഗമാകുന്നത്. അത്യാഡംബരവും സർപ്രൈസുകളും നിറഞ്ഞ ചടങ്ങാണ് അംബാനി കുടുംബം അതിഥികൾക്കായി ഒരുക്കിയിരുന്നത്. മുബൈയിലെ വസതിയിൽ പരമ്പരാഗത രീതിയിലാണ് അനന്തും രാധികാ മെർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
#WATCH | The Ambani family dances at the ring ceremony of Anant Ambani and Radhika Merchant
The engagement ceremony was held at Mukesh Ambani's Mumbai residence 'Antilla' yesterday pic.twitter.com/mmNsI9fzkc
— ANI (@ANI) January 20, 2023
ഗുജറാത്തി ഹിന്ദു പാരമ്പര്യം അനുസരിച്ചുള്ള ഗോൽ ധന, ചുനരി വിധി തുടങ്ങിയ ചടങ്ങുകളോടെയാണ് നിശ്ചയം നടത്തിയത്. അനന്തിന്റെ സഹോദരി ഇഷയുടെ നേതൃത്വത്തിലുള്ള സംഘം വധൂഗൃഹത്തിലെത്തി രാധികയേയും കുടുംബത്തേയും ക്ഷണിച്ച് കൊണ്ട് വന്നു. തുടർന്ന് രാധികയും അനന്തും കുടുംബ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി. പിന്നാലെ ആന്റീലിയയിൽ എത്തിയ രാധികയേയും കുടുംബാംഗങ്ങളേയും നിതാ അംബാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
#WATCH | Engagement of Anant Ambani and Radhika Merchant held at Mukesh Ambani's Mumbai residence 'Antilla' yesterday pic.twitter.com/igSZQ9fOT5
— ANI (@ANI) January 20, 2023
ഗണേശ പൂജയോടെയാണ് നിശ്ചയചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് പത്രിക വായിച്ച ശേഷം ഇരുവരും മോതിരങ്ങൾ കൈമാറി. മോതിരക്കൈമാറ്റത്തിന് ശേഷം ദമ്പതികൾ കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടി. മോതിരമാറ്റ ചടങ്ങുകൾക്ക് ശേഷം അംബാനി കുടുംബത്തിലെ അംഗങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.
എൻകോർ ഹെൽത്ത് കെയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിരേൻ മെർച്ചന്റിന്റേയും ഷൈലയുടേയും മകളാണ് രാധിക. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ രാധിക, എൻകോർ ഹെൽത്ത്കെയറിൽ ബോർഡ് ഓഫ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
Discussion about this post