കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംഘര്‍ഷം നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം സന്ദര്‍ശിച്ചു.മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനാണ് പ്രഥമപരിഗണനയെന്ന് മുഖ്യമന്ത്രി സന്ദര്‍ശനശേഷം പറഞ്ഞു. സംഘര്ഷമുണ്ടായതില് പോലീസിന് വീഴ്ച വന്നോയെന്ന കാര്യം പരിശോധിക്കും.
നാദാപുരത്തുണ്ടായ നഷ്ടം കണക്കാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് മന്ത്രി എം.കെ മുനീറിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് -സിപിഎം ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിജിന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മേഖലയില്‍ സംഘര്‍ഷം വ്യാപകമായത്.
Discussion about this post