ശ്രീനഗർ: ജമ്മു കശ്മീരിൽ ഇരട്ട ഭീകരാക്രമണം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ നർവാളിൽ രാവിലെയോടെയായിരുന്നു സംഭവം.
ട്രാൻസ് പോർട്ട് നഗറിൽ യാർഡ് നമ്പർ 7ലായിരുന്നു ഭീകരാക്രമണം ഉണ്ടായത്. വഴിയിൽ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. മിനിറ്റുകളുടെ വിശ്വാസത്തിലായിരുന്നു സ്‌ഫോടനം.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്തിടെ സോപോരിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം ഉണ്ടാകുന്നത്. ഇരു ഭീകരാക്രമണങ്ങളും നടത്തിയത് ഓരേ ഭീകരരാണെന്നാണ് സൂചന.









