റായ്പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ബൗളിംഗുമായി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 34.3 ഓവറിൽ 108 റൺസിന് പുറത്താക്കി. 6 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിന്റെ തകർച്ചയിൽ പ്രധാന പങ്കുവഹിച്ചത്. ഹർദ്ദിക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, മുഹമ്മദ് സിറാജിനും ശാർദുൽ ഠാക്കൂറിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റ് ലഭിച്ചു.
36 റൺസെടുത്ത ഗ്ലെൻ ഫിലിപ്സും 22 റൺസെടുത്ത മിച്ചൽ ബ്രേസ്വെല്ലും 27 റൺസെടുത്ത മിച്ചൽ സാന്റ്നറും ഒഴികെ മറ്റ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാർക്ക് ആർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യൻ ബൗളർമാർ ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരെ ഇടം വലം തിരിയാൻ അനുവദിക്കാതെ പൂട്ടിയപ്പോൾ, ഇന്ത്യക്കെതിരായ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും കുറഞ്ഞ സ്കോറിൽ കിവീസ് പുറത്താവുകയായിരുന്നു.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇന്നും വിജയം നേടാനായാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാകും.
Discussion about this post