ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ പാകിസ്താന് പിന്തുണയുമായി ആഗോള ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി രംഗത്ത്. കശ്മീർ വിഷയം പാകിസ്താന്റെ ദേശീയ പ്രശ്‌നമാണെന്നും അതിൽ ഇടപെടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും കൊടുംഭീകരൻ അവകാശപ്പെട്ടു. ലഷ്‌കർ ഇ ത്വായ്ബ നേതാവിന്റെ വീഡിയോ ലഹോറിലെ കോട്ട് ലാഖ്പത്ത് ജയിലിൽ നിന്നാണ് പുറത്തുവിട്ടത്.
കശ്മീരിലെ ജനങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ യുഎൻ നിയമങ്ങൾക്കനുസരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് മക്കി പറഞ്ഞു. കശ്മീർ തങ്ങളുടെ പ്രധാനമായ സ്ഥലമാണ്. അത് പാകിസ്താന്റെ ദേശീയ പ്രശ്‌നമായാണ് കരുതുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കനുസരിച്ച് പരിഹരിക്കപ്പെട്ടാൽ മാത്രമേ കശ്മീരിലെ ജനങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ സാധിക്കൂ എന്നും മക്കി വീഡിയോയിൽ പറഞ്ഞു.
ഒസാമ ബിൻ ലാദൻ, അയ്മൻ അൽ-സവാഹിരി, അബ്ദുള്ള അസം എന്നിവരെപ്പോലുള്ള വ്യക്തികളുടെ കാഴ്ചപ്പാടുകൾ, ആശയങ്ങൾ, പ്രവൃത്തികൾ എന്നിവയെ താൻ അംഗീകരിക്കുന്നില്ല. ജീവിതത്തിലുടനീളം താൻ അവരുടെ പ്രവർത്തനങ്ങളെ എതിർക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് റഹ്മാൻ മക്കി പറയുന്നത്.
Discussion about this post