സനാധന ധർമ്മത്തിന്റെ അടിസ്ഥാനമായ അദ്വൈത തത്വവും അനുബന്ധ ദർശനങ്ങളും പ്രാമാണികമായി പിന്തുടരുന്ന കൂട്ടായ്മ ആയ ‘സനാതന ധർമ്മ UK’ ഹരിവരാസനം ശതാബ്ദി ആഘോഷവും പാരമ്പരാഗത അയ്യപ്പ പൂജയും ഭജനയും ജനുവരി പതിനാലാം തിയതി, മകര സംക്രമ ദിവസം വളരെ വിപുലമായി ആഘോഷിച്ചു.
ഓംകാര പൊരുളിന്റെ മൂല സ്ഥാനവും സകല ജീവ ജാലങ്ങളുടെയും അന്തര്യാമിയായി എല്ലാത്തിലും പ്രാണനായി നിലകൊള്ളുന്ന, ഭക്തരുടെ ക്ഷേമം നിറവേറ്റി കൊടുക്കുന്ന കീത്തനപ്രിയനായ ഹരിഹരാത്മജനെ ശരണം പ്രാപിക്കുന്നു എന്ന ഹരിവരാസനം കീത്തനത്തിന്റെ ഉള്‍പ്പൊരുള്‍ ഈ അവസരത്തിൽ സ്മരിക്കുകയുണ്ടായി. സനാതന ധർമ്മ UK പ്രസിഡന്റ് ശ്രീ ബിബിൻ ബാലൻ ധാർമ്മിക മൂല്യങ്ങൾ പുതു തലമുറ പിന്തുടരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അതിൽ ശബരിമല തത്വത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും സവിസ്തരം പ്രതിപാദിച്ചു.
പരിപാടിയിൽ മുഖ്യ അതിഥി ആയി എത്തിയ വെൽവിൻ കൗൺസിലർ Dr. കെ.ജി. ശിവകുമാർ ശബരിമല ചരിത്രത്തെക്കുറിച്ചും അതിൽ ഹരിവരാസനത്തിനുള്ള അനിവാര്യമായ പങ്കിനെക്കുറിച്ചും വിശദമായി സംസാരിച്ചു. ശബരിമല അയ്യപ്പ സേവ സമാജം (SAAS) UK കോ-ഓർഡിനേറ്റർ ആയ ശ്രീ പ്രവീൺ അയ്യപ്പ സേവ സമാജം പ്രവർത്തനങ്ങളെ കുറിച്ചും അടുത്ത മകര വിളക്കു വരെ നീളുന്ന ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ സദസ്സുമായി പങ്കു വെച്ചു.
ശ്രീ ജയപ്രകാശ് നരമ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരമ്പരാഗത അയ്യപ്പ പൂജ, ഭജന, പടിപൂജ എന്നിവയിൽ പങ്കെടുത്തു കൂടിയിരുന്ന ഭക്‌തർ ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിന് പാത്രിഭൂതരായി. ഭക്‌തർ സംസാര സുഖ ദുഃഖങ്ങൾ മറന്നു ശരണ മന്ത്രങ്ങൾ ഉരുവിട്ട് അയ്യപ്പ ചൈതന്യത്തെ അറിഞ്ഞ ദിവ്യമായ അനുഭവമായി മാറി സനാതന ധർമ്മ UK സംഘടിപ്പിച്ച ഈ പരിപാടി.















Discussion about this post