അഹമ്മദാബാദ്: പശുക്കളെ ജീവച്ഛവമായ രീതിയിൽ ക്രൂരമായി കടത്തിയ കേസിലെ പ്രതിയ്ക്ക് ജീപര്യന്തം ശിക്ഷ വിധിച്ച് ഗുജറാത്തിലെ താപിയിലെ സെഷൻസ് കോടതി. പ്രതിയായ മുഹമ്മദ് അമീന് ജീപര്യന്തം ശിക്ഷയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ട് വർഷം മുൻപ് മഹാരാഷ്ട്രയിലേക്ക് അറവിനായാണ് ഇയാൾ പതിനാറിലധികം പശുക്കളെ കടത്തിയത്.
പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് പശുക്കൾ പ്രധാനമാണെന്നും പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനിൽപിന് ആവശ്യമാണെന്നും വിധി പ്രസ്താവത്തിനിടെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു.
പശു ഒരു മൃഗം മാത്രമല്ല അമ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ പശുസമ്പത്ത് ഗണ്യമായി കുറഞ്ഞ് പോയെന്നും ഇനിയും ഇങ്ങനെ മുന്നോട്ട് പോവാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post