കാലിഫോർണിയ: യു എസിലെ കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ അക്രമി ആത്മഹ്യ ചെയ്തതായി പോലീസ്. വെളുത്ത വാനിലുള്ളിൽ വച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഷ്യക്കാരനായ 72 വയസ്സുള്ള ഹു കാൻ ട്രാൻ എന്ന പുരുഷനാണ് അക്രമിയെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷറിഫ് റൊബർട്ട് ലൂണ അറിയിച്ചു.
ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണ്. സായുധ സേനയുടെ മൂന്ന് വാഹനങ്ങളുടെ ഇടയിലായാണ് അക്രമിയുടെ വെള്ള വാൻ നിർത്തിയിട്ടിരുന്നത്. കൂടുതൽ പേരെ കൊല്ലാൻ അക്രമിക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ഈ കാരണത്താലാണ് അൽഹാംബ്രയിലെ രണ്ടാമത്തെ ഡാൻസ് ഹാളിലേക്ക് ഇയാൾ പോയത്. എന്നാൽ, ജനങ്ങൾ ഇയാളുടെ ആയുധം പിടിച്ചുവാങ്ങുകയും ഇയാൾ ഓടിരക്ഷപ്പെടുകയുമായിരുന്നു. പിന്നീടാണ് വാനിൽ മരിച്ച നിലയിൽ കണ്ടത്.
ചൈനീസ് പുതുവത്സരാഘോഷത്തിനിടെ പ്രാദേശികസമയം ശനിയാഴ്ച രാത്രി 10.20 നാണ് യന്ത്രത്തോക്ക് ഉപയോഗിച്ച് അക്രമി വെടിയുതിർത്തത്. വെടിവയ്പ്പിന് ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് സ്ഥലത്തുണ്ടായിരുന്നത്.
Discussion about this post