തിരുവനന്തപുരം: ഡല്‍ഹിയിലെ കേരള ഹൗസില്‍ ഡല്‍ഹി പോലിസ് പിശോധന നടത്തിയത് തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനിതിരെ നിയമനടപടികള്‍ സ്വീകരിക്കും. കേരള ഹൗസില്‍ ബോധപൂര്‍വ്വം ചിലര്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഉമ്മന്‍ചാണ്ടി മന്ത്രി സഭ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പോലിസ് നല്കിയ വിശദീകരണം സംസ്ഥാനത്തിന് സ്വീകാര്യമന്ന. ആ നിലപാട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും തള്ളികളയുന്നു. ഇനി ഇത്തരം നടപടികളുണ്ടാകാതെ നോക്കണമെന്നും, ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരള ഹൗസില്‍ ഗോമാസം വിതരണം ചെയ്തിട്ടില്ല. ദില്ലി പോലിസിന്റെ നടപടി ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണ്. മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
Discussion about this post