ചെന്നൈ: ക്ഷേത്രോത്സവത്തിനിടെ ക്രെയിൻ തകർന്നു വീണ് മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.കെ.മുത്തുകുമാർ (39), എസ്.ഭൂപാലൻ (40), ബി.ജോതിബാബു (17) എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ ഉടൻ തന്നെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ അരക്കോണം നിമ്മിലിയിലാണ് ദുരന്തം സംഭവിച്ചത്. കൽവീഥി ഗ്രാമത്തിൽ ക്ഷേത്രത്തിലെ ദ്രൗപദി അമ്മൻ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ പരിപാടിക്കിടെയാണ് ക്രെയിൻ മറിഞ്ഞുവീണത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post