കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ നടന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതികളാവുമെന്ന് കണ്ണൂര്‍ എസ്.പി ഉണ്ണിരാജ. എന്നാല്‍ ഉണ്ണിരാജയുടെ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷനെ മറിക്കടക്കുന്നതാണെന്ന് സി.പി.എം ആരോപിച്ചു.
ഉണ്ണിരാജെയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് സി.പി.എം തീരുമാനം. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് തടസപ്പെടുത്തി സമ്മതിദായകരെ തടയുകയോ അക്രമങ്ങള്‍ ഉണ്ടാക്കുകയോ ചെയ്താല്‍ അതിന് കാരണക്കാരായവരെയും അതോടൊപ്പം ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെയും പ്രതിയാക്കുമെന്നാണ് കണ്ണൂര്‍ എസ്പി ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് എസ്.പി നല്കി. ജില്ലയിലെ മുന്‍ തെരഞ്ഞെടുപ്പ് അനുഭവം കൂടി കണക്കിലെതുത്താണ് നടപടിയെന്നും പോലീസ് വ്യക്തമാക്കുന്നു. എന്നാല്‍ എസ്.പിയുടെ നടപടി അംഗീകരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കി..
Discussion about this post