പാലക്കാട്: സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലയിൽ രാജ്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള രാജ്യവിരുദ്ധ ശക്തികളുടെ ശ്രമത്തെ എന്ത് വിലകൊടുത്തും തടയുമെന്ന് യുവമോർച്ച നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. ഉച്ചയ്ക്ക് ക്യാമ്പസുകളിൽ ബിബിസിയുടെ ഡോക്യുമെന്ററി എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതറിഞ്ഞായാരുന്നു പ്രതിധേവുമായി പ്രവർത്തകർ എത്തിയത്. പ്രതിഷേധക്കാരെ പോലീസ് കോളേജിന്റെ കവാടത്തിൽ തടഞ്ഞു. പ്രതിഷേധക്കാരോട് തിരികെ മടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. എന്നാൽ ഡോക്യുമെന്ററി പ്രദർശനം നിർത്തിവയ്ക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. ഇത് പോലീസുമായുള്ള ഉന്തും തള്ളിലും കലാശിക്കുകയായിരുന്നു.
വരും ദിവസങ്ങളിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നാണ് എസ്എഫ്ഐയുടെ ഭീഷണി. ഇത് ചെറുക്കുമെന്ന് യുവമോർച്ച വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യവിരുദ്ധ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങൡ ബിജെപി ഉയർത്തുന്നത്.
Discussion about this post