Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രാജ്യത്തിനെതിരെയുള്ള ഈ പ്രചാരണങ്ങളെല്ലാം ഒരിക്കൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ വീണവസാനിക്കുമെന്ന് എനിക്കുറപ്പുണ്ട്; കോൺഗ്രസിൽ തുടർന്ന് പ്രവർത്തിക്കാൻ മന:സാക്ഷി അനുവദിക്കുന്നില്ല; അനിൽ ആന്റണി; കൈവിട്ട നേതാവിനെതിരെ സൈബർ ആക്രമണവുമായി യൂത്ത് കോൺഗ്രസ്

by Brave India Desk
Jan 25, 2023, 12:02 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്റർ പദവി രാജി വച്ചതിന് പിന്നാലെ പ്രതികരണവുമായി അനിൽ ആന്റണി. കോൺഗ്രസ് പാർട്ടിയുടെ സംസ്‌കാരം മാറി. പാർട്ടി വിടുന്നില്ലെന്നും എന്നാൽ പദവികൾ ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരെയുള്ള ഈ പ്രചാരണങ്ങളെല്ലാം ഒരിക്കൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ വീണവസാനിക്കുമെന്ന് എനിക്കുറപ്പുണ്ടെന്ന് അനിൽ ആന്റണി കൂട്ടിച്ചേർത്തു. രാജി വ്യക്തിപരമായ തീരുമാനമാണെന്നും അതിന് പലകാരണങ്ങളുണ്ടെന്നും അനിൽ പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ മന:സാക്ഷി അനുവദിക്കുന്നില്ല. നിലവിൽ മറ്റ് പാർട്ടികളിലേക്കില്ല. ഭാവിയിലെ കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അനിൽ പറഞ്ഞു. കോൺഗ്രസ് അധ:പതിച്ചെന്നും അന്നത്തെ അവസ്ഥ ദൗർഭാഗ്യകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിലയിൽ പോയാൽ കോൺഗ്രസിന് ഭാവി ഉണ്ടാകില്ലെന്നും അനിൽ കുറ്റപ്പെടുത്തി. രാജ്യതാത്പര്യത്തെ മറികടന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് മാത്രമേ പറഞ്ഞുള്ളൂ. അതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ വേദനാജനകമായി തോന്നി. അത് ശരിയായ പ്രവണതയല്ലെന്നും പദവി ഒഴിയുകയാണ് ഉചിതമെന്നും തോന്നിയതിനാലാണ് രാജി വച്ചതെന്നും അനിൽ വ്യക്തമാക്കി.

അനിൽ ആന്റണിയുടെ ട്വീറ്റ്

കെപിസിസിയിലും എഐസിസിയിലും വഹിക്കുന്ന എല്ലാ പദവികളും ഞാൻ രാജിവയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ ഒരു ട്വീറ്റിൽ അസഹിഷ്ണുക്കളായി അത് പിൻവലിക്കാൻ നിർബന്ധിക്കുന്നു. ഞാൻ ആ ആവശ്യം നിരസിച്ചു. സ്‌നേഹം പ്രചരിപ്പിക്കാനായി നടത്തുന്നൊരു യാത്രയെ പിന്തുണയ്ക്കുന്നവർ ഫേസ്ബുക്ക് വാളിൽ വന്ന് ചീത്ത വിളിക്കുന്നു. അതിന്റെ പേരാണ് കപടത. എന്തായാലും ജീവിതം മുന്നോട്ടുതന്നെ നീങ്ങുന്നു’

രാജികത്തിന്റെ പൂർണരൂപം

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി സോഷ്യൽ മീഡിയ- ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് സെൽ നാഷണൽ കോ-ഓർഡിനേറ്റർ തുടങ്ങി കോൺഗ്രസിലെ എല്ലാ പദവികളും ഞാൻ രാജിവക്കുന്നു. ഇന്നലത്തെ സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇതായിരിക്കും അനുയോജ്യം എന്ന് കരുതുന്നു.

ദയവായി ഇത് എന്റെ രാജിക്കത്തായി കണക്കാക്കുക

എല്ലാവരോടും നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഞാൻ ഇവിടെയുണ്ടായിരുന്ന ചുരുങ്ങിയ കാലയളവിൽ, വിവിധ സമയങ്ങളിൽ പൂർണമനസോടെ എന്നെ പിന്തുണയ്ക്കുകയും വഴികാട്ടുകയും ചെയ്ത കേരളത്തിലെ പാർട്ടി നേതൃത്വത്തിനും ഡോ. ശശി തരൂരടക്കമുള്ള മറ്റ് പാർട്ടി പ്രവർത്തകർക്കും നന്ദി .

പാർട്ടിക്ക് വളരെ ഫലപ്രദമായി പല തരത്തിൽ സംഭാവന ചെയ്യാൻ എനിക്ക് സാധിച്ചു എങ്കിൽ അതിനു പിന്നിൽ അതിന് എന്നെ പ്രാപ്തനാക്കുന്ന എന്റേതായ സവിശേഷമായ ശക്തിയുണ്ടെന്നത് സത്യമാണ്. എന്നാൽ പല തരത്തിൽ എനിക്ക് പാർട്ടിക്ക് വേണ്ടി വളരെ ഫലപ്രദമായി സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുണ്ട്.എന്നിരുന്നാലും, മുഖസ്തുതിക്കാർക്കും പാദവേസവകർക്കുമൊപ്പം പ്രവർത്തിക്കാനാണ് നിങ്ങൾക്കും സഹപ്രവർത്തകർക്കും നേതൃത്വത്തിന് ചുറ്റുമുള്ള ചെറിയ ഉപജാപകവൃന്ദത്തിനും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു. നിങ്ങൾ ഇത് മാത്രമാണ് യോഗ്യതയായി കണക്കാക്കുന്നത് എനിക്ക് മനസിലായി. ഇത് മാത്രമായി യോഗ്യതയുടെ ഏക മാനദണ്ഡം. ഖേദകരമെന്നു പറയട്ടെ, എനിക്ക് യോജിക്കാവുന്ന ഒരു പൊതു ഇടമില്ല.

ഈ തെറ്റായ പ്രവണയൊന്നും ബാധിക്കാതെ, ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായവയുടെ ഭാഗമാവാതെ എന്റെ മറ്റ് പ്രൊഫഷണൽ പ്രൊഫഷണൽ കർത്തവ്യങ്ങളിൽ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് .

രാജ്യത്തിനെതിരെയുള്ള ഈ പ്രചാരണങ്ങളെല്ലാം ഒരിക്കൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ വീണവസാനിക്കുമെന്ന് തന്നെയാണ് ഉറച്ച വിശാസം.

എല്ലാ നന്മകളും നേരുന്നു,
നന്ദി.

ആശംസകളോടെ
അനിൽ കെ ആന്റണി

അതേസമയം രാജിവച്ചതിന് പിന്നാലെ അനിൽ ആന്റണിക്ക് നേരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രാഹുൽ മാങ്കൂട്ടവും അടക്കമുള്ളവർ രൂക്ഷമായ ഭാഷയിലാണ് അനിലിനെ വിമർശിക്കുന്നത്. അനിലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെല്ലാം അസഭ്യം നിറയുകയാണ്.

Tags: ANILcongress
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies