ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനോടനുബന്ധിച്ചുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു 901 പോലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള പോലീസ് മെഡല് (പിഎംജി) 140 പേർക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ (പിപിഎം) 93 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ (പിഎം) 668 പേർക്കും ലഭിച്ചു.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് ഒരാളാണ് അർഹനായത്. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ചിലെ സൂപ്രണ്ടന്റ് അമോസ് മാമ്മനാണ് പുരസ്‌കാരം. സ്ത്യുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡൽ കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കും. പി. പ്രകാശ് (ഐ.ജി, ഇൻറലിജൻസ്),അനൂപ് കുരുവിള ജോൺ (ഐ.ജി, ഡയറക്ടർ ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡൽഹി),കെ കെ മൊയ്തീൻകുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആൻഡ് വയനാട്),എസ്. ഷംസുദ്ദീൻ (ഡിവൈ.എസ്.പി, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, പാലക്കാട്),ജി എൽ അജിത് കുമാർ (ഡി.വൈ.എസ്.പി, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെൻറ്),കെ വി പ്രമോദൻ (ഇൻസ്‌പെക്ടർ, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, കണ്ണൂർ)
പി ആർ രാജേന്ദ്രൻ (എസ് ഐ, കേരള പോലീസ് അക്കാഡമി),സി പി കെ ബിജുലാൽ (ഗ്രേഡ് എസ് ഐ, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ണൂർ),കെ മുരളീധരൻ നായർ (ഗ്രേഡ് എസ് ഐ, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ എസ്.ഐ.യു 2),അപർണ ലവകുമാർ (ഗ്രേഡ് എ എസ് ഐ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, തൃശൂർ സിറ്റി)എന്നിവരാണ്.സ്ത്യുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡൽ ലഭിച്ച മലയാളികൾ
അതേസമയം ധീരതയ്ക്കുള്ള പോലീസ് മെഡലിന് കേരളത്തിൽ നിന്ന് ആരും അർഹത നേടിയിട്ടില്ല. ഏറ്റവും കൂടുതൽ ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിനാണ് (സിആർപിഎഫ്). 48 സിആർപിഎഫ് ജവാന്മാരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മഹാരാഷ്ട്രയിൽ നിന്ന് 31, ജമ്മു കശ്മീരിൽ നിന്ന് 25,ഝാർഖണ്ഡിൽ നിന്ന് 9, ഡൽഹിയിൽ നിന്ന് 7, ചണ്ഡീഗഢിൽ നിന്ന് 7 ബിഎസ്എഫ് ജവാന്മാർ എന്നിവർക്കാണ് ധീരതയ്ക്കുള്ള അവാർഡ്.
ഉത്തം ജീവൻ രക്ഷാ പഥക് മൂന്ന് മലയാളികൾക്ക് ലഭിച്ചു. മുഹമ്മദ് സുഫിയാൻ,നീരജ് കെ നിത്യാനന്ദു,അതുൽ ബിനീഷ് എന്നിവർക്കാണ് പുരസ്‌കാരം. കേരളത്തിൽ നിന്ന് അഞ്ച് പേർക്ക് ജീവൻ രക്ഷാ പഥക് ലഭിച്ചു. അധിൻ പ്രിൻസ്. ബബീഷ് ബി,സുബോധ് ലാൽ.സി, മുഹൈമിൻ പികെ, മുഹമ്മദ് ഷാമിൽ എന്നിവർക്ക് ലഭിച്ചു.
Discussion about this post