ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് മെഡലുകൾ ലഭിക്കുക. 7 പേർക്ക് ശൗര്യചക്രയും 2 പേർക്ക് കീർത്തിചക്രയും പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളിയായ ലഫ്റ്റ്നന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് പരം വിശിഷ്ട സേവാ മെഡൽ ലഭിക്കും. 29 പേർക്ക് പരം വിശിഷ്ട സേവാ മെഡൽ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്ടൻ അരുൺ കുമാർ, ക്യാപ്ടൻ ടി ആർ രാകേഷ്, എന്നിവർക്ക് ശൗര്യചക്രയും പ്രഖ്യാപിച്ചു.
Discussion about this post