Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീയാണോ കയറി വരുന്നത്? നീയാണോ അയ്യപ്പൻ?; മോഹൻലാലിനും മമ്മൂട്ടിക്കും ഇല്ലാത്ത ചൊറിച്ചിലാണോടാ നിനക്ക്? മാളികപ്പുറം എന്താ ഇത്ര വലിയ മറ്റേ സാധനമാണോ? മലപ്പുറം അങ്ങാടിയിൽ വന്നിട്ട് കളിക്കെടാ; ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ച യൂട്യൂബർക്കെതിരെ പ്രതിഷേധം

by Brave India Desk
Jan 26, 2023, 12:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ വിജയത്തിന്റെ നിറം കെടുത്താൻ അഭിനേതാക്കളെ അവഹേളിച്ച് വീഡിയോ ഇട്ട യൂട്യൂബർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലെ സായ് കൃഷ്ണയ്‌ക്കെതിരെയാണ് പ്രതിഷേധം. വീഡിയോയിലെ അപകീർത്തികരമായ പരാമർശങ്ങളോടുളള എതിർപ്പ് അറിയിക്കാൻ ഫോണിൽ വിളിച്ച ഉണ്ണി മുകുന്ദനെ ഇയാൾ പ്രകോപിപ്പിക്കുന്നതിന്റെ ഓഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രതിഷേധവും ശക്തമായത്.

തന്റെ വീട്ടുകാരെയും ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദയെയും മോശമാക്കിയുളള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. എന്നാൽ ഇനിയും വീഡിയോകൾ ഇടുമെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദനെ ഇയാൾ പ്രകോപിപ്പിക്കുകയാണ്. ഇയാളുടെ അഭിപ്രായത്തോടും വിമർശന രീതിയോടും വിയോജിച്ച് മറ്റ് യൂട്യൂബർമാരും രംഗത്തെത്തി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീയാണോ കയറി വരുന്നത്? നീയാണോ അയ്യപ്പൻ എന്ന് യൂട്യൂബർ ചോദിക്കുന്നു. ആ പടത്തിൽ ഞാനാണ് അഭിനയിച്ചതെന്ന ഉണ്ണിയുടെ മറുപടിക്ക് നീ ആ പടത്തിൽ അയ്യപ്പനാണോ പോലീസാണോ? പിന്നെ അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീ എന്തിനാണ് കയറി വരുന്നതെന്നാണ് വീണ്ടും ചോദിക്കുന്നത്.

നിന്നെപ്പോലുളള ഫേക്ക് ഫേസസിനെ എക്‌സ്‌പോസ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്. നീ കൂടിപ്പോയാൽ വീഡിയോ ഇട്ട് കരയുകയേ ഉളളൂവെന്ന ഉണ്ണിയുടെ മറുപടിക്കാണ് മാളികപ്പുറം എന്താ ഇത്ര വലിയ മറ്റേ സാധനമാണോ വീഡിയോ ഉണ്ടാക്കാൻ പറ്റാതെയിരിക്കാൻ എന്നായിരുന്നു ഇയാളുടെ ചോദ്യം.

ഓൺലൈനിൽ വന്ന് ചിലയ്ക്കാൻ പറ്റുന്നത് പണ്ടായിരുന്നുവെന്ന് ഉണ്ണി പറഞ്ഞപ്പോൾ ഓൺലൈനിൽ അല്ല, നേരിട്ട് വന്നാലും ചിലയ്ക്കാൻ പറ്റും നീ മലപ്പുറത്തേക്ക് വന്നു നോക്ക് എന്നായിരുന്നു യൂട്യൂബറുടെ വെല്ലുവിളി. നാട്ടിൽ കൊണ്ടും കൊടുത്തും എടുത്തും പെടുത്തും നടന്നവനാണ് താനെന്നും മലപ്പുറം അങ്ങാടിയിൽ വന്നിട്ട് കളിക്കെടാ എന്നും യൂട്യൂബർ പറയുന്നു.

സായ്, നിങ്ങൾക്ക് ഇത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷെ പണിയെടുത്താണ് ഞാൻ ജീവിക്കുന്നത്. എന്റെ വീട്ടുകാരെയും അതിൽ അഭിനയിച്ച കൊച്ചിനെയും പറഞ്ഞാൽ ഞാൻ സഹിക്കില്ലെന്ന് ഉണ്ണി മുകുന്ദൻ ഇയാളോട് പറയുന്നുണ്ട്. മാളികപ്പുറം സിനിമയെക്കുറിച്ച് മൂന്ന് വീഡിയോകളാണ് ഇയാൾ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്.
സിനിമയിലൂടെ അയ്യപ്പനെ വിറ്റ് പൈസ ഉണ്ടാക്കുന്നുവെന്നും ഭക്തിയാണ് സിനിമയുടെ പ്രമോഷനെന്നുമാണ് വീഡിയോയിലൂടെ ആരോപിച്ചിരുന്നത്. എന്നാൽ സിനിമയുടെ തുടക്കം മുതൽ ഇത് വ്യക്തമാക്കിയിരുന്നതാണെന്നും ഉണ്ണി മുകുന്ദൻ ഇയാൾക്ക് മറുപടി നൽകുന്നുണ്ട്.

Tags: Sai Krishnaunni mukundanMalikappuramYoutuberമാളികപ്പുറം സിനിമഉണ്ണി മുകുന്ദൻയൂട്യൂബർസായ് കൃഷ്ണസീക്രട്ട് ഏജന്റ് യൂട്യൂബ്Secret Agent
Share25
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies