ചെറുപ്രായത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട് ദുരിത ജീവിതം നയിച്ച് പിന്നീട്, ഒരു സമുദായത്തിന് മുഴുവൻ താങ്ങും തണലുമായി മാറിയ ആളാണ് ഹീരാബായി. ഗുജറാത്തിലെ വനവാസി വിഭാഗമായ സിദ്ധി സമുദായക്കാരിയായ ഹീരാബായി ലോബി പത്മശ്രീ പുരസ്‌കാരത്തിന്റെ തിളക്കത്തിലാണിപ്പോൾ.
സിദ്ധി ഗോത്രവർഗ്ഗ സ്ത്രീകൾക്കായുള്ള മഹിളാ വികാസ് മണ്ഡൽ എന്ന സംഘടനയുടെ സ്ഥാപകയായ ഹീരാബായി, ഇന്ന് അതിലൂടെ അനേകം സ്ത്രീകൾക്ക് കൈതൊഴിലുകളും ചെറുകിട വ്യവസായങ്ങളും തുടങ്ങാനുള്ള പരിശീലനം നൽകുന്നു. കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു ഹീരാബായിയുടെ മറ്റൊരു പ്രവർത്തന മേഖല. സർക്കാർ സംവിധാനങ്ങളൊന്നും എത്താത്ത ആ ഗോത്രവർഗ്ഗ മേഖലയിൽ അവർ ബാലവാടികൾ ആരംഭിക്കുകയും കുട്ടികൾക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കുകയും ചെയ്തു
നൂറുകണക്കിന് സ്ത്രീ ജീവിതങ്ങളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഹീരാബായി വലിയ മാതൃകയാണ് തീർക്കുന്നത്. തനിക്ക് കിട്ടിയ പുരസ്‌കാരങ്ങളും, സമ്മാനത്തുകകളും ഉപയോഗിച്ച് ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായി ഒരു കോളേജ് തുടങ്ങാനുള്ള ശ്രമത്തിലാണെന്നറിയുമ്പോഴാണ് ഇരട്ടി സന്തോഷം.
Discussion about this post