പായിസത്തിനും ബിരിയാണിക്കുമെല്ലാം രുചി വർദ്ധിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഡ്രൈ ഫ്രൂട്ടാണ് ഉണക്ക മുന്തിരി. എന്നാലിത് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യം കാക്കാനും ഉത്തമമാണെന്ന കാര്യം പലർക്കും അറിയില്ല. ഇത്തിരിപ്പോന്ന ഈ കുഞ്ഞൻ ഉണക്ക മുന്തിരിക്ക് ഇത്രെയേറെ ഗുണങ്ങൾ ഉണ്ടായിരുന്നു എന്നറിഞ്ഞാൽ ആരും ഒന്ന് ആശ്ചര്യപ്പെടും.
ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. ആൻറി ഓക്‌സിഡൻറുകളോടൊപ്പം പൊട്ടാസ്യം, അയൺ, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ അടങ്ങിയവയാണ് ഉണക്കമുന്തിരികൾ. ഇവ പതിവായി കഴിച്ചാൽ ശരീരത്തിലെ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. ഉണക്ക മുന്തിരിയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ എല്ലുകൾക്ക് ശക്തിയേകും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും .
പ്രതിരോധ ശേഷി കൂട്ടാനും ഉറക്ക പ്രശ്‌നങ്ങൾക്ക് പരിഹാരമേകാനും ഉണക്ക മുന്തിരി നല്ലതാണ്. ഉണക്ക മുന്തിരിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം പല്ലുകൾളുടെ ഇനാമൽ സംരക്ഷിക്കാൻ സഹായിക്കും. ക്യാസറിനെ പ്രതിരോധിക്കാനും ഉണക്കമുന്തിരിക്കാകുമെന്നും വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നു.
ദിവസവും ഒന്നോ രണ്ടോ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്. സന്ധിവാതം, വൃക്കയിലെ കല്ലുകൾ, ഹൃദ്രോഗം എന്നിവ തടയുന്നതിന് ഇത് സഹായകമാകും. ജലദോഷത്തിൽ നിന്നും മറ്റ് അണുബാധകളിൽ നിന്നു ഇത് സംരക്ഷണം നൽകും.
Discussion about this post