മുംബൈ: മഹാരാഷ്ട്രയിലെ മലാഡിലെ പ്രധാന പൂന്തോട്ടത്തിൽ നിന്ന് ടിപ്പു സുൽത്താന്റെ പേര് നീക്കം ചെയ്ത്. ഏക്‌നാഥ് ഷിൻഡെ സർക്കാർ. ഉദ്ധവ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ചിലർ ചേർന്നാണ് പൂന്തോട്ടത്തിന് ടിപ്പു സുൽത്താൻ പൂന്തോട്ടം എന്ന് പേര് നൽകിയതും ബോർഡ് സ്ഥാപിച്ചതും. ഇതിനെതിരെ അന്ന് ബിജെപിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നിരവധി പ്രതിഷേധം നടത്തിയെങ്കിലും ഇതെല്ലാം മറികടന്ന് ഉദ്ധവ് സർക്കാർ ടിപ്പുവിന്റെ പേര് നിലനിർത്തുകയായിരുന്നു.
ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായതോടെ പ്രദേശവാസികൾ പൂന്തോട്ടത്തിന്റെ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. പ്രദേശവാസികളുടെ ആവശ്യാർത്ഥമാണ് ,ചിലർ ചേർന്ന് സ്ഥാപിച്ച ടിപ്പുസുൽത്താൻ പൂന്തോട്ടം എന്ന ബോർഡ് എടുത്തുമാറ്റിയത്.
പൂന്തോട്ടത്തിന് ഏറ്റവും അനുയോജ്യമായ പേരിടുമെന്നും പേര് മാറ്റത്തിന് രാഷ്ട്രീയമില്ലെന്നും, ടിപ്പുവിന്റെ പേര് നൽകിയപ്പോൾ തെരുവിലിറങ്ങിയ ജനങ്ങളുടെ ഇഷ്ടം മാനിക്കുകയാണെന്നും മന്ത്രി മംഗൾ പ്രഭാത് ലോധ വ്യക്തമാക്കി.
Discussion about this post