പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കേസിൽ സുരക്ഷാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂർ സ്വദേശി തുമ്പിപുറത്ത് വീട്ടിൽ പ്രജീഷ് കുമാറിനെയാണ് പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രതി.
ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു പ്രതി. അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് വിവരം. ബസ് യാത്രക്കിടയിലും, സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദർശന വേളയിലുമെല്ലാം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാന്റ് ചെയ്തു.
Discussion about this post