ഇൻഡോർ: നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ പാസ്റ്ററുൾപ്പടെ ഏഴ് പേർ അറസ്റ്റിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ചികിത്സയുടെ പേരിലാണ് സംഘം ഹിന്ദു കുടുംബത്തെ മതം മാറ്റാൻ ശ്രമിച്ചത്.ഇൻഡോറിലെ ഒരു ഗോത്ര കുടുംബത്തിലെ ഒരു അംഗത്തിന് വർഷങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗം മാറ്റാനായില്ല.
തുടർന്ന് ചില ആളുകളുടെ ഉപദേശപ്രകാരം പ്രദേശത്തെ പള്ളിയിലെ പാസ്റ്ററെ സമീപിച്ചു. പാസ്റ്റർ കുറച്ച് വെള്ളം നൽകി ക്രിസ്തു സ്തുതികൾ ഉച്ഛരിക്കാൻ ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് ശേഷം കുടുംബനാഥൻ വീട്ടിലേക്ക് മടങ്ങി. ചികിത്സയ്ക്ക് ശേഷം വീട് സന്ദർശിച്ച പാസ്റ്റർ മതം മാറാനും നിങ്ങളുടെ ദൈവത്തേക്കാൾ ശക്തനാണ് ക്രിസ്തുവെന്നും മതം മാറുന്നതാവും ഉചിതമെന്നും പറഞ്ഞു. നിരസിച്ചതോടെ ഭീഷണിപ്പെടുത്താൻ തുടങ്ങി.
‘നിങ്ങളുടെ ദൈവം സുഖപ്പെടുത്തിയില്ല. ഞങ്ങളുടെ ദൈവം നിങ്ങളെ സുഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ നിങ്ങൾ ഇപ്പോൾ ഒരു ക്രിസ്ത്യാനി ആയിത്തീരുന്നു. നിങ്ങളുടെ ദൈവത്തിന് ശക്തി കുറവാണ്. അത് കൊണ്ട് ക്രിസ്തുമതം സ്വീകരിക്കൂ എന്ന് ആവശ്യപ്പെട്ട് ഹിന്ദു ദൈവങ്ങളുടെ ഫോട്ടോകൾ നശിപ്പിച്ചെന്നും ബൈബിൾ വായിക്കാൻ നൽകുകയും ചെയ്തു. ക്രിസ്തുമതത്തിലേക്ക് മാറിയാൽ നിങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ സൗജന്യമായി ലഭിക്കുമെന്ന് പാസ്റ്റർ പറഞ്ഞു. പിന്നാലെ ബൈബിൾ കയ്യിൽ വച്ച് മന്ത്രങ്ങൾ ചൊല്ലി വെള്ളം കുടുംബത്തിന് മേൽ തളിച്ച് മാമോദീസ ചടങ്ങ് നടത്തി ക്രിസ്ത്യാനിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി.
നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച കേസിൽ പാസ്റ്ററുടെ ഭാര്യയും മകനും എതിരെയും പാസ്റ്ററുടെ സുഹൃത്തിനും കുടുംബത്തിനും എതിരെയും കേസ് എടുത്ത് , അറസ്റ്റ് ചെയ്തു.
Discussion about this post