കോഴിക്കോട്: ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്നും ബിസിയാണെന്നും കേൾക്കുന്നതെന്നും ആരോപിച്ച് കാമുകിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂർ വീട്ടിൽ രഞ്ജിത്ത് ബാബു (23) ആണ് മാള പോലീസിൻറെ പിടിയിലായത്. കാമുകിയെ വിളിക്കുമ്പോൾ ‘ നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ തിരക്കിലാണ്’ എന്ന സന്ദേശം കേൾക്കുന്നതിൽ പ്രകോപിതനായിട്ടാണ് കാമുകിയെ മർദ്ദിച്ചത്.
രാവിലെ കോട്ടമുറിയിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലായിരുന്നു സംഭവം. പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ രഞ്ജിത്ത് നിരന്തരം ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ആരോടാണ് നിരന്തരം ഫോണിൽ സംസാരിക്കുന്നതെന്നായിരുന്നു രഞ്ജിത്ത് ബാബു യുവതിയോട് എപ്പോഴും ചോദിച്ചിരുന്നത്.
Discussion about this post