മെൽബൺ: ബെലാറസ് താരം അരിന സബലെങ്ക ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ് സ്ലാം വനിതാ കിരീടം സ്വന്തമാക്കി. സബലെങ്കയുടെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്. കസാഖിസ്ഥാന്റെ എലേന റിബക്കിനയെ ആണ് സബലെങ്ക പരാജയപ്പെടുത്തിയത്.
മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിലായിരുന്നു സബലെങ്ക വിജയം പിടിച്ചുവാങ്ങിയത്. സ്കോർ 4-6, 6-3, 6-4.
മികച്ച തുടക്കവുമായിട്ടാണ് റിബക്കിന മത്സരത്തിന് ഇറങ്ങിയത്. 6-4 ന് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാമത്തെ സെറ്റ് 6-3 ന് സ്വന്തമാക്കി സബലെങ്ക വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
Discussion about this post