Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു‘: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന പരാമർശം പിൻവലിക്കില്ലെന്ന് ഗവർണർ

തന്നെ ഹിന്ദു എന്ന് വിളിക്കണമെന്നും ഗവർണർ

by Brave India Desk
Jan 29, 2023, 07:23 am IST
in Kerala, International
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന പരാമർശം പിൻവലിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സനാതന ധർമം ഉയർത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദു. സർ സയ്യിദ് അഹമ്മദ് ഖാൻ ആര്യസമാജത്തിൽ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചതെന്നും രാജ്ഭവൻ വ്യക്തമാക്കി.

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണ്ണയിക്കുന്ന പദമാണ്. തന്നെ ഹിന്ദു എന്ന് വിളിക്കണമെന്നും ഗവർണർ പറഞ്ഞിരുന്നു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഗവർണർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Stories you may like

ഹിന്ദു ജീവനക്കാരെ നിർബന്ധിപ്പിച്ച് ഹിജാബ് ധരിപ്പിച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനി; പൊട്ടും കുറിയും ധരിക്കരുതെന്നും നിർദ്ദേശം; ലംഘിച്ചാൽ വേതനം പകുതിയായി കുറയും; ശക്തമായ പ്രതിഷേധവുമായി ബജ്രംഗ്ദൾ

ബിഹാറിൽ വിഗ്രഹങ്ങൾ അടിച്ചു തകർത്ത ശേഷം ക്ഷേത്രങ്ങൾക്ക് തീയിട്ട് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധം; അന്വേഷണം അട്ടി മറിയ്ക്കാനുള്ള നീക്കങ്ങളുമായി പോലീസ്

ഗവർണറുടെ പരാമർശം വിവാദമാക്കി വർഗീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഹിന്ദു കോൺക്ലേവിൽ പങ്കെടുത്തവരെ ബഹിഷ്കരിക്കണമെന്ന് ഇടതുപക്ഷ കവി സച്ചിദാനന്ദൻ ആഹ്വാനം ചെയ്തിരുന്നു. സച്ചിദാനന്ദനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ താമസിക്കുന്ന മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക. സംഘടനയുടെ ആർഷദർശന പുരസ്കാരം കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചു. ശ്രീകുമാരൻ തമ്പിക്ക് പുറമെ കവിയും സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രശസ്ത കവി മധുസൂദനൻ നായർ, മുതിർന്ന ബിജെപി നേതാവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുത്തു.

സനാതന ധർമ്മം അന്ധവിശ്വാസമാണെന്ന് ഏതെങ്കിലും ഒരാൾ പറഞ്ഞാൽ അവൻ ശുദ്ധ വിവരദോഷിയാണെന്ന് ആർഷദർശന പുരസ്കാര ജേതാവ് ശ്രീകുമാരൻ തമ്പി പറഞ്ഞു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതിൽ അപ്പുറം ഒരു സോഷ്യലിസം എന്താണ് ഉളളതെന്ന് അദ്ദേഹം ചോദിച്ചു. അതിന് മുകളിൽ ഒരു സോഷ്യലിസവും കമ്യൂണിസവും ഇല്ല. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് പറഞ്ഞവരാണ് സനാതന ധർമ്മ വിശ്വാസികൾ. ആരൊക്കെ ബഹിഷ്‌കരിച്ചാലും ഈ സനാതന ധർമ്മ വിശ്വാസത്തിൽ നിന്ന് തന്നെ മാറ്റാനാകില്ലെന്നും സനാതന ധർമ്മം അത്യാധുനിക ശാസ്ത്രവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പ്രഖ്യാപിത അന്തർദേശീയ കവി എന്ന് സംബോധന ചെയ്താണ് ശ്രീകുമാരൻ തമ്പി സച്ചിദാനന്ദന് മറുപടി പറഞ്ഞത്. സനാതന ധർമത്തിന്റെ മൂല്യം മനസിലാക്കിയില്ലെങ്കിൽ എത്ര വലിയ കവിതയെഴുതിയാലും കാര്യമില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

Tags: hinduArif Mohammed KhanHindu Conclave
Share1TweetSendShare

Discussion about this post


Latest stories from this section

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

Next Post

ക്രിസ്ത്യൻ ദേശീയവാദി എന്ന് ഒരിക്കലും പറയാറില്ല; ചില വിശേഷണങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി അവർ ഉണ്ടാക്കിയിട്ടുണ്ട്; വിദേശമാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.ജയശങ്കർ

Latest News

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies