ലക്നൗ : മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെ മതം മാറാൻ നിർബന്ധിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. മീററ്റിലെ നൗചണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചിത്രകൂട് കോളനിയിലാണ് ദുഷ്യന്ത് എന്ന യുവാവ് ആത്മഹത്യ ചെയ്തത് .
4 വർഷം മുൻപാണ് യുവാവ് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ഫർഹ എന്ന മുസ്ലീം പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അന്നുമുതൽ മതംമാറ്റത്തിനായി ഭാര്യാവീട്ടുകാർ നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായി പരാതിയുണ്ട്. ഏറെ നാളായി ഈ സമ്മർദത്തെ തുടർന്ന് ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ് താമസിച്ചുവെങ്കിലും ആത്മഹത്യയ്ക്ക് മുമ്പ് യുവാവ് ഭാര്യയോട് 40 മിനിറ്റ് സംസാരിച്ചിരുന്നു . പിന്നീടാണ് ദുഷ്യന്ത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
ഇരുവരും വേർപിരിഞ്ഞ് താമസിച്ചിരുന്നെങ്കിലും പല തവണ ദുഷ്യന്ത് ഒത്തുതീർപ്പിനു ശ്രമിച്ചിരുന്നു. എന്നാൽ ഫർഹയുടെ വീട്ടുകാർ വഴങ്ങിയില്ല . ഈ സമ്മർദ്ദം മൂലം ദുഷ്യന്ത് ഏറെ നാളായി വിഷാദത്തിലായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ദുഷ്യന്ത് ഭാര്യ ഫർഹയെ വിളിച്ചിരുന്നെങ്കിലും ഒത്തുജീവിക്കാനാകില്ലെന്ന് പറഞ്ഞതോടെ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മീററ്റിലെ ഹിന്ദു സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്
Discussion about this post