ഇസ്ലാമാബാദ്: മദ്രസയിൽ നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബോട്ട് അപകടത്തിൽ പെട്ടു. 10 കുട്ടികൾക്ക് ദാരുണാന്ത്യം. പാകിസ്താനിലെ ഖൈബർ പഖ്‌തൂൺവ പ്രവിശ്യയിൽ ടാണ്ടാ തടാകത്തിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് വിദ്യാർത്ഥികളെ കണ്ടെത്താനുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും അധികൃതകർ അറിയിച്ചു.
മദ്രസയിൽ നിന്നുള്ള 50 ഓളം വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ഇതിനിടെ ടാണ്ട തടാകത്തിന് സമീപത്ത് വെച്ച് ബോട്ട് അപകടത്തിൽ പെടുകയായിരുന്നു. ഏഴ് വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബോട്ട് മുങ്ങിയതോടെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് പാക് സൈന്യത്തിലെ മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി പ്രവർത്തനം തുടർന്നു.
അപകട സാധ്യത കണക്കിലെടുത്ത് തടാകത്തിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുവന്നു. ഈ വിലക്ക് ലംഘിച്ചവരാണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം.
Discussion about this post