ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ധന വില ഒറ്റയടിക്ക് വർദ്ധിപ്പിച്ച് സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപയാണ് ഉയർത്തിയത്. കനത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിലാണ് ഇന്ധന വിലയും കുത്തനെ വർദ്ധിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് വിലവർദ്ധനവെന്ന് പാകിസ്താൻ ധനമന്ത്രി ഇസ്ഹാഖ് ദർ വ്യക്തമാക്കി. ഇതോടെ പെട്രോൾ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262. 80 രൂപയുമായി വർദ്ധിച്ചു.
മണ്ണെണ്ണയുടെയും ലൈറ്റ് ഡീസൽ ഓയിലിന്റെയും വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണയ്ക്ക് 189.83 രൂപയും ലൈറ്റ് ഡീസൽ ഓയിലിന് 187 രൂപയും ആയി.
നേരത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. ഇതോടെ നിരവധി പേരാണ് പമ്പുകളിൽ ഇന്ധനം വാങ്ങാനായി ക്യൂ നിന്നത്.
Discussion about this post