Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബൈബിൾ കത്തിച്ചത് വേദനാജനകം; കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം; കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ

by Brave India Desk
Jan 31, 2023, 08:05 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കാസർകോട് : ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിച്ചതിനെതിരെ കെസിബിസി ജാഗ്രതാ കമ്മീഷൻ രംഗത്ത്. കാസർകോട് സ്വദേശിയായ യുവാവാണ് ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്തത്. ഈ വീഡിയോ ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നു കെസിബിസി ജാഗ്രത കമ്മീഷൻ പറഞ്ഞു.

കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വർഗ്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തത് ഖേദകരമാണ്.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

മതമൈത്രിയും സാമൂഹിക സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സാമൂഹിക – സാമുദായിക നേതൃത്വങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. തീവ്രവാദ ചിന്തകൾ വിതച്ച് ഈ സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റി നിർത്താനും സമുദായ നേതൃത്വങ്ങൾ തയ്യാറാകണം.

കേരളത്തിൽ തീവ്രവാദ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഡീറാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി മുഖ്യമന്ത്രി മാസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലും മതമൗലികവാദവും വർഗ്ഗീയ ചിന്തകളും ഭീകരപ്രവർത്തനങ്ങളും കേരളത്തിൽ കൂടുതൽ ആഴത്തിൽ പിടിമുറുക്കുന്ന കാഴ്ചകളെ സർക്കാർ ഗൗരവമായി പരിഗണിക്കുകയും അടിയന്തിരമായ നടപടികൾ സ്വീകരിക്കുകയും വേണം.

കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വിശുദ്ധ ബൈബിൾ അഗ്‌നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കുകയും, സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുകയും വേണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.

Tags: kcbcbibleബൈബിൾ
Share8
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies