ന്യൂഡൽഹി: സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുമായി ( എംഎസ്എംഇ) ബന്ധപ്പെട്ട ബജറ്റിലെ പ്രഖ്യാപനം രാജ്യത്തെ വ്യാവാസായിക മേഖലയ്ക്ക് വളം. 900 കോടി രൂപയാണ് സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കായി സർക്കാർ മാറ്റിവച്ചിരിക്കുന്നത്. ഇതിന് പുറമേ രണ്ട് ലക്ഷം കോടി രൂപയുടെ ഈട് രഹിതവായ്പയും നൽകും. ഈ വർഷം ഏപ്രിൽ 1 മുതൽ ഇത് പ്രാവർത്തികമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.
50 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും. യുദ്ധകാലാടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഇത് രാജ്യത്തിന് പുറത്തുള്ള കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. രാജ്യാന്തര- ആഭ്യന്തര വിനോദ സഞ്ചാരത്തിന് ഉണർവേകുകയാണ് ഇതിലൂടെ ലക്ഷ്യം.
5 ജി എന്ന ലക്ഷ്യം അതിവേഗം പൂർത്തിയാക്കാൻ 100 ലാബുകൾ സജ്ജീകരിക്കും. തൊഴിൽ രംഗത്തേക്ക് ചുവടുവയ്ക്കുന്ന യുവാക്ക് അറിവ് പകരുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കും. അവസരങ്ങൾ, വ്യവസായം, തൊഴിലിനായുള്ള കഴിവ് എന്നിവരയെക്കുറിച്ച് അറിയുന്നതിനായി സ്മാർട്ട് ക്ലാസ് റുമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ആന്റ് ട്രാൻസ്‌പോർട്ട് തുടങ്ങിയ ആപ്പുകൾ ഒരുക്കും.
Discussion about this post