ന്യൂഡൽഹി: കേന്ദ്രബജറ്റിനോടനുബന്ധിച്ച് പുതുതായി വിലകൂടുന്നതും കുറയുന്നതുമായ സാധനങ്ങളുടെ വിലവിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന രീതിയാണ് സാധനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ.
വില കൂടുന്നവ;
സ്വർണം, വെള്ളി,വജ്രം, വസ്ത്രങ്ങൾ, എന്നിവയ്ക്ക് വിലകൂടും. സിഗരറ്റിന് വില കൂടും. സിഗരറ്റിന്റെ കസ്റ്റംസ് ഡ്യൂട്ടി 16 ശതമാനമാക്കിയാണ് വർദ്ധിപ്പിച്ചത്. ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും.
വില കുറയുന്നവ
ടിവി,മൊബൈൽ ഫോൺ,ക്യാമറ, ലിഥിയം സെൽ, ഇലക്ട്രിക് കിച്ചൺ, കംപ്രസ്ഡ് ബയോഗ്യാസ്, അയൺ ബാറ്ററി, ഹീറ്റ് കോയിൽ എന്നിവയ്ക്ക് വില കുറയും. ഇലക്ട്രിക് വാഹനങ്ങൾ, സൈക്കിളുകൾ,കളിപ്പാട്ടങ്ങൾ എന്നിവയുടെ നികുതി 21 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറച്ചതോടെ ഇവയുടെ വിലയിൽ വലിയ കുറവ് അനുഭവപ്പെടും.ടെലിവിഷൻ പാനലുകളുടെ തീരുവ 2.5 ശതമാനമാക്കി കുറയ്ക്കും, മൊബൈൽ ഫോൺ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വർഷം കൂടി തുടരും.
Discussion about this post