കൊച്ചി: കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി ട്രാൻസ് മെൻ. മലയാളി ട്രാൻസ് ജെൻഡർ ദമ്പതിമാരിലെ സഹദ് ഫാസിൽ എന്ന ട്രാൻസ് മെൻ ആണ് എട്ടുമാസത്തോളമായി കുഞ്ഞിനെ തന്റെ ഉദരത്തിൽ ചുമക്കുന്നത്. ട്രാൻസ് വുമണായ സിയ പവൽ ആണ് സഹദിന്റെ പങ്കാളി.
തൻറെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങൾക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂർണത നൽകാൻ ഒരുങ്ങുകയാണെന്ന് സിയ പവൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുവരും ചേർന്നുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ‘ അമ്മ’, ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം. ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. എന്നാണ് കുറിപ്പ് തുടങ്ങുന്നത്.
ലോകത്ത് ആദ്യമായല്ല ടാൻസ് മെൻ പ്രസവിക്കുന്നത്. അമേരിക്കക്കാരനായ ഡാനി എന്ന ട്രാൻസ് മെൻ ആണ് പ്രസവിച്ചത്.












