കേരളത്തിൽ സുലഭമായി ഉണ്ടാകുന്ന ഫലമാണ് വാഴ. ഇലയും ഫലവും കിഴങ്ങും ,വാഴക്കൂമ്പും എല്ലാം നമ്മൾ ഭക്ഷണമാക്കുന്നു. പൊതുവേ മലയാളികൾ കൃഷി ചെയ്യുകയും ചെയ്യുന്ന ഒരു ഫലം കൂടിയാണിത്. നേന്ത്രൻ, റോബസ്റ്റ്, കദളി, പാളയങ്കോടൻ, ഞാലിപ്പൂവൻ എന്നിങ്ങനെ നിരവധി ഇനം വാഴകൾ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്. എന്നാൽ ഒരു കുലയിൽ 300 ലധികം വാഴപ്പഴങ്ങൾ ഉണ്ടാകുന്ന വാഴയിനത്തെ പറ്റി കേട്ടിട്ടുണ്ടോ?
പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ് ഇത്തരത്തിലൊരു വാഴയിനമുള്ളത്. ഏകദേശം 50 അടി വരെയാണ് വാഴ വളരുക. അതായത് വാഴയ്ക്ക് 5 നില കെട്ടിടത്തിന്റെ ഉയരമുണ്ടാകുമെന്ന് സാരം. ഒറ്റക്കുലയിൽ 300 പഴങ്ങൾ വരെയാണുണ്ടാകുന്നത്.
മുസ ഇൻഗൻസ് എന്നാണ് നാമമെങ്കിലും ഹൈലാൻഡ് ബനാന ട്രീ എന്ന പേരിലാണ് ഇത് പലയിടത്തും അറിയപ്പെടുന്നത്. മഞ്ഞ വാഴപ്പഴങ്ങളും ബ്രൗൺ നിറത്തിലുള്ള വിത്തുകളുമാണ് ഇതിന്റെ പ്രത്യേകത. ചെറിയ പുളിയുള്ള മധുരമാണ് പഴത്തിന്റെ രുചി. 1989ൽ ഗവേഷകനായ ജെഫ് ഡാനിയേൽസാണ് ഈ വാഴ കണ്ടെത്തിയത്. 2001 ജൂലൈയിൽ സ്പെ.ിനിലെ കാനറി ദ്വീപിലെ ലാസ് കാൽമോസ് എന്ന ഫാമിൽ ഉള്ള ഒരു ഭീമൻ വാഴയിൽ ഒന്ന് വിളവെടുത്തപ്പോൾ ഒരു കുലയിൽ 473 വാഴപ്പഴങ്ങൾ ഉണ്ടായിരുന്നു.
Discussion about this post