തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതാണ് ബജറ്റ്. കേന്ദ്രത്തിന്റെ ധനക്കമ്മി 6.4 ശതമാനമായിരിക്കും. സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് 4 ശതമാനമെങ്കിലും അനുവദിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.
ബജറ്റ് സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങൾക്ക് അനുസൃതമല്ല. കേന്ദ്ര സർക്കാർ അതിസമ്പന്നരുടെ മേൽ പ്രത്യേക നികുതി ചുമത്തുന്നില്ല. ആരോഗ്യ മേഖലയിലെ കേന്ദ്ര പദ്ധതികൾക്ക് 0.42 ശതമാനം തുക മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. തൊഴിലുറപ്പ് വിഹിതം കൂട്ടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബജറ്റിൽ സംസ്ഥാനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനമാകുന്നവ പരമാവധി വിനിയോഗിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post