വെയിറ്റര്‍മാരുടെ കഴിവുകള്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നാലഞ്ച് ടേബിളുകളിലെ ഓര്‍ഡറുകള്‍ ഒരിമിച്ചെടുക്കുകയും പത്ത് വിരലേ ഉള്ളൂവെങ്കിലും കയ്യില്‍ പത്തിരുപത് ചായ ഗ്ലാസുകള്‍ ഒരുമിച്ച് പിടിക്കുകയും ചെയ്യുന്ന ഇവര്‍ ഹോട്ടലുകളിലെ സ്റ്റാറുകളാണ്. ഒരുമിച്ച് അഞ്ചാറ് പ്ലേറ്റ് ഓര്‍ഡറുകള്‍ കൊണ്ടുവരുന്ന വെയിറ്റര്‍മാരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. പത്തിലേറെ പ്ലേറ്റുകളൊക്കെ കൊണ്ടുവന്നാല്‍ ന്യൂജനറേഷന്‍ പിള്ളേര്‍ എന്റമ്മോ സ്‌കില്ലെന്നൊക്കെ പറയും. എന്നാല്‍ അഞ്ചുമല്ല പത്തുമല്ല പതിനാറ് പ്ലേറ്റ് ദോശ ഒറ്റക്ക് ബാലന്‍സ് ചെയ്ത് ആവശ്യക്കാരുടെ മുമ്പിലെത്തിക്കുന്ന വെയിറ്ററെ കണ്ടാലോ, ഒന്നും നോക്കണ്ട നമിക്കുക തന്നെ ചെയ്യണം. അത്തരമൊരു വിസ്മയത്തെ ട്വിറ്ററില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
We need to get ‘Waiter Productivity’ recognised as an Olympic sport. This gentleman would be a contender for Gold in that event… pic.twitter.com/2vVw7HCe8A
— anand mahindra (@anandmahindra) January 31, 2023
ഒന്നിനു മുകളില്‍ ഒന്നായി കുറഞ്ഞത് പതിനാറ് പ്ലേറ്റുകള്‍ എങ്കിലും വെച്ച് ബാലന്‍സ് ചെയ്തുകൊണ്ട് ആവശ്യക്കാരുടെ മുമ്പിലേക്ക് പോകുന്ന യുവാവിന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലാണ് പങ്കുവെച്ചത്. ഒളിമ്പിക്‌സില്‍ ‘വെയിറ്റര്‍ ക്ഷമത’ എന്നൊരു മത്സരം ഉണ്ടായിരുന്നുവെങ്കില്‍ ഇദ്ദേഹം ഗോള്‍ഡ് മെഡലിന് വേണ്ടിയായിരിക്കും മത്സരിക്കുകയെന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ട്വിറ്ററില്‍ 1.5 ദശലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. വെയിറ്റര്‍ ഫിസിക്‌സും തെര്‍മോഡയനാമിക്‌സും ശരിക്കും മനസിലാക്കിയിരിക്കുന്നുവെന്നും അതുകൊണ്ടാണ് പ്ലേറ്റുകള്‍ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാനാകുന്നതെല്ലാമുള്ള രസകരമായ കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
ചിലര്‍ ഈ ഹോട്ടല്‍ ഏതാണെന്ന് കണ്ടുപിടിക്കുകയും ചെയ്തു.
Discussion about this post