ന്യൂഡൽഹി: മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ പിതാവിനെ മകൻ കൊലപ്പെടുത്തി. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് മരിച്ചത്. അച്ഛനും മകനും തമ്മിൽ വഴക്ക് ഉണ്ടായതായി നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് സുരേഷിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ മകൻ അജയിനെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ടായിരുന്നു. ചെവികളിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. പോലീസെത്തി ഉടൻ തന്നെ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയക്കുമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ട് അച്ഛനും മകനും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉഷാ രംഗ്നാനി പറഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് നടത്തിയ മർദ്ദനത്തിനൊടുവിലാണ് അജയ് സുരേഷിനെ കൊലപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post