ഗുവാഹത്തി: സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ നടപപടിയെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ശൈശവ വിവാഹം സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കുമെന്ന ദൃഢനിശ്ചയത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഇത് വരെ രജിസ്റ്റർ ചെയ്ത 4,004 കേസുകളുടെ തുടർ നടപടികൾ നാളെ ആരംഭിക്കും. വരും ദിവസങ്ങളിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കും. എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശൈശവ വിവാഹം രജിസ്റ്റർ ചെയ്തത് ധുബ്രി ജില്ലയിലും (370) ഏറ്റവും കുറവ് ഹൈലകണ്ടിയിലുമാണ്.
ബോംഗൈഗാവിൽ 123, കച്ചാറിൽ 35, ദരാംഗിൽ 125, ദിബ്രുഗഡിൽ 75, ഗോൾപാറയിൽ 157, ഹോജായിയിൽ 255, കാംരൂപിൽ 80, കൊക്രജാറിൽ 204, നാഗോണിൽ 113, തമിഴ്പൂർ 224, മോറിഗാവിൽ 110 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്തെ ഉയർന്ന മാതൃ-ശിശു മരണത്തിന് കാരണം ശൈശവ ഗർഭധാരണമാണെന്ന് അദ്ദേഹം കൂട്ടിത്തേർത്തു. പ്രായപൂർത്തിയാവാത്ത കുട്ടികളുടെ വിവാഹവും മാതൃത്വവും തടയാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
18 വയസിന് താഴെയുള്ള ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകൃത്യമായതിനാൽ ആയിരക്കണക്കിന് ഭർത്താക്കന്മാർ അറസ്റ്റിലാകും. അവർ പെൺകുട്ടിയുടെ നിയമപരമായി വിവാഹിതനായ ഭർത്താവാണെങ്കിലും. 18 വയസിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം അടുത്തിടെ നടന്ന ഒരു പൊതുപരിപാടിക്കിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post