മുംബൈ: ലാത്തൂരില്‍ അനധികൃത കെട്ടിട നിര്‍മാണം പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്ത്തകന് ശിവസേനക്കാരുടെ മര്‍ദ്ദനവും കരിമഷി പ്രയോഗവും. മല്ലികാര്‍ജുന്‍ ഭായ്കട്ടിക്കാണ് ശിവസൈനികരുടെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മല്ലികാര്‍ജുന്‍ ലാത്തൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ലാത്തൂര്നാന്ദഡ് റോഡിലെ നാല് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് വിവരാവകാശ നിയമത്തിലൂടെ മല്ലികാര്‍ജുന്‍ കണ്ടത്തെിയിരുന്നു.വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ആക്രമണം.
മല്ലികാര്‍ജുനെ ശിവസേനക്കകാര് കോളജ് കാമ്പസില്‍ കൊണ്ടു വന്ന് 4,000 ഓളം വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. വിവരാവകാശത്തിന്റെ മറവില്‍ ബ്ളാക്ക്മെയില്‍ ചെയ്ത് പണമുണ്ടാക്കുകകയാണ് മല്ലികാര്‍ജുന്‍ ഭായ്കട്ടിയെന്ന് ശിവസേനാ പ്രാദേശിക നേതാവ് അഭയ് സാലൂങ്കെ ആരോപിച്ചു. ഇരുമ്പുവടികൊണ്ട് അടിക്കുകയും കരിമഷി പ്രയോഗം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Discussion about this post