തിരുവനന്തപുരം : വീട്ടമ്മയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത എസ്‌ഐക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിലെ എസ്‌ഐ എൻ അശോക് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.
സ്‌കൂളിലെ അടിപിടിക്കേസിൽ പ്രതി സഥാനത്തുള്ള മകനെ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് ഉദ്യോഗസ്ഥൻ വീട്ടമ്മയോട് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോണിൽ വിളിച്ച് ശല്യപ്പെടുത്താൻ ആരംഭിച്ചത്. ഇവരെ നിരന്തരം ഫോണിൽ വിളിച്ച് മോശമായി പെരുമാറുകയായിരുന്നു. എസ്‌ഐയുടെ ശല്യം സഹിക്കാതെ വന്നതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകി. തുടർന്നാണ് നടപടി.












